Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് പു​​രു​​ഷ ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ എ​​ട്ടി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ നേ​​രി​​ടും.

അ​​പ​​രാ​​ജി​​ത​​രാ​​യി എ​​ത്തു​​ന്ന ഇ​​രു ടീ​​മും പോ​​ര​​ടി​​ക്കു​​ന്പോ​​ൾ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​മാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ. 2024ൽ ​​രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ച് കി​​രീ​​ടം നേ​​ടി​​യ​​തി​​ന് തി​​രി​​ച്ച​​ടി ന​​ൽ​​കു​​ക​​യെ​​ന്ന​​തും പ്രോ​​ട്ടീ​​സി​​ന്‍റെ ല​​ക്ഷ്യ​​മാ​​ണ്.

അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് മു​​ന്പു​​ള്ള പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ പ്രോ​​ട്ടീ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​നാ​​ണി​​റ​​ങ്ങു​​ന്ന​​ത്.

►അ​​പ​​രാ​​ജി​​ത​​ർ ആ​​രാ​​കും?◄

സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ യു​​എ​​സ്എ, ന​​മീ​​ബി​​യ, പാ​​ക്കി​​സ്ഥാ​​ൻ, നെ​​ത​​ർ​​ല​​ൻ​​ഡ്സ് എ​​ന്നി​​വ​​രെ ത​​ക​​ർ​​ത്താ​​ണ് സൂ​​പ്പ​​ർ 8ൽ ​​ക​​ട​​ന്ന​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ’ഡ​​ബി​​ൾ സൂ​​പ്പ​​ർ ഓ​​വ​​ർ’ വി​​ജ​​യം ഉ​​ൾ​​പ്പെ​​ടെ കാ​​ന​​ഡ, ന്യൂ​​സി​​ല​​ൻ​​ഡ്, യു​​എ​​ഇ എ​​ന്നീ ടീ​​മു​​ക​​ളെ തോ​​ൽ​​പ്പി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും അ​​പ​​രാ​​ജി​​ത​​രാ​​യാ​​ണ് സൂ​​പ്പ​​ർ 8ൽ ​​എ​​ത്തി​​യ​​ത്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ഒ​​രു ടീ​​മി​​നെ അ​​പ​​രാ​​ജി​​ത പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കും.

►നേ​​ർ​​ക്കു​​നേ​​ർ◄

ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​മേ​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ധി​​പ​​ത്യ​​മു​​ണ്ട്. ആ​​കെ 35 നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ക്ക് 21 ജ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 13. ഒ​​രു മ​​ത്സ​​രം ഫ​​ല​​മി​​ല്ലാ​​തെ ഉ​​പേ​​ക്ഷി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ 3-1ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം നേ​​ടി​​യി​​രു​​ന്നു. അ​​വ​​സാ​​ന 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴി​​ലും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു ജ​​യം.

►നി​​ർ​​ണാ​​യ​​കം◄

പ​​വ​​ർ​​പ്ലേ ഓ​​വ​​റു​​ക​​ളി​​ൽ കു​​തി​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ ഇ​​ഷാ​​ൻ കി​​ഷ​​ൻ, നാ​​ലു മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 176 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ഇ​​ഷാ​​ൻ 202.30 സ്ട്രൈ​​ക്ക് റേ​​റ്റി​​ലാ​​ണ് ബാ​​റ്റ് വീ​​ശു​​ന്ന​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ ഒ​​ന്പ​​ത് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കു​​ഴ​​യ്ക്കും. വ​​രു​​ണ്‍ എ​​റി​​ഞ്ഞ 72 പ​​ന്തി​​ൽ 62 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ സ്കോ​​ർ ചെ​​യ്ത​​ത്.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് നാ​​യ​​ക​​നാ​​യി​​രു​​ന്ന ഹാ​​ർ​​ദ്ദി​​ക്കി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യം. ബാ​​റ്റു​​കൊ​​ണ്ടും ബോ​​ളു​​കൊ​​ണ്ടും ഹാ​​ർ​​ദ്ദി​​ക് പു​​റ​​ത്തെ​​ടു​​ക്കു​​ന്ന പ്ര​​ക​​ട​​നം നി​​ർ​​ണാ​​യ​​ക​​മാ​​കും.

അ​​തേ​​സ​​മ​​യം, 187 പ്ര​​ഹ​​ര​​ശേ​​ഷി​​യി​​ൽ 178 റ​​ണ്‍​സു​​മാ​​യി റ​​ണ്‍​വേ​​ട്ട​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം പ്രോ​​ട്ടീ​​സി​​ന്് ക​​രു​​ത്താ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ടോ​​പ് സ്കോ​​റ​​റാ​​യ റ​​യാ​​ൻ റി​​ക്കി​​ൾ​​ട​​ണ്‍​ന്‍റെ ബാ​​റ്റിം​​ഗും നി​​ർ​​ണാ​​യ​​ക​​മാ​​കും. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 190.79 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 145 റ​​ണ്‍​സ​​ടി​​ച്ച റി​​ക്കി​​ൾ​​ട​​ണ്‍ ഫോ​​മി​​ലാ​​യാ​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മി​​ക​​ച്ച സ്കോ​​റി​​ലേ​​ക്ക് നീ​​ങ്ങും.

ബൗ​​ളിം​​ഗി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് വി​​ക്ക​​റ്റു​​മാ​​യി ലു​​ങ്കി എ​​ൻ​​ഗി​​ഡി മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. കാ​​ഗി​​സോ റ​​ബാ​​ഡ നി​​റം മ​​ങ്ങി​​യ​​പ്പോ​​ഴും എ​​ങ്കി​​ഡി​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ഫോ​​മി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പ്ര​​തീ​​ക്ഷ.

Sports

ഫ്ലൈയിംഗ് ഇന്ത്യ; 5,551 കി​ലോ​മീ​റ്റ​ര്‍!

ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഗ്രൂ​പ്പ് എ​യി​ലെ നാ​ലു മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​ന്‍ ടീ​മി​നു യാ​ത്ര ചെ​യ്യേ​ണ്ട​ത് 5551 കി​ലോ​മീ​റ്റ​ര്‍ ദൂ​രം.

മും​ബൈ​യി​ല്‍ അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. തു​ട​ര്‍​ന്ന് ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ന്യൂ​ഡ​ല്‍​ഹി​യി​ലെ അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​നാ​യി ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ല്‍. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി (നെ​ത​ര്‍​ല​ന്‍​ഡ്‌​സ്) ഇ​ന്ത്യ​ന്‍ ടീ​മി​ന് ഇ​നി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പ​റ​ക്ക​ണം.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കൊ​ളം​ബോ​യി​ലാ​ണ്. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നും അ​മേ​രി​ക്ക​യ്ക്കും എ​തി​രാ​യ മ​ത്സ​ര​ങ്ങ​ള്‍ സിം​ഹ​ള സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തി​യ പാ​ക് ടീം ​ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ ഗ്രൂ​പ്പി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​നാ​യി തി​രി​കെ സിം​ഹ​ള സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു മ​ട​ങ്ങും. ഇ​രു​വേ​ദി​ക​ളും ത​മ്മി​ലു​ള്ള അ​ക​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം...

ടീം ​ഇ​ന്ത്യ​യു​ടെ യാ​ത്ര

► മും​ബൈ - ഡ​ല്‍​ഹി: 1167 കി​ലോ​മീ​റ്റ​ര്‍

► ഡ​ല്‍​ഹി - കൊ​ളം​ബോ: 2433 കി​ലോ​മീ​റ്റ​ര്‍

► കൊ​ളം​ബോ - അ​ഹ​മ്മ​ദാ​ബാ​ദ്: 1951 കി​ലോ​മീ​റ്റ​ര്‍

അ​ന്ന് ഇ​ന്ത്യ, ഇ​ന്ന് പാ​ക്

ഈ ​ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​കു​ന്ന​ത് കൊ​ളം​ബോ​യി​ലെ ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ്, ആ​ര്‍. പ്രേ​മ​ദാ​സ​യും സിം​ഹ​ള സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഗ്രൗ​ണ്ടും. ഈ ​ര​ണ്ടു വേ​ദി​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം. അ​താ​യ​ത്, ഇ​ന്ത്യ​ന്‍ ടീ​മി​നെ പോ​ലെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ണ്ട യാ​ത്ര​യോ ക​ട​ല്‍​ക​ട​ന്നു​ള്ള യാ​ത്ര​യോ പാ​ക് ടീ​മി​നു ചെ​യ്യേ​ണ്ടി​വ​ന്നി​ല്ല.

പാ​ക്കി​സ്ഥാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 2025 ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ഇ​ന്ത്യ​ക്കാ​യി​രു​ന്നു ഈ ​ആ​നു​കൂ​ല്യം. പാ​ക്കി​സ്ഥാ​നി​ലേ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​യ​ത് ദു​ബാ​യ് ആ​യി​രു​ന്നു.

Sports

ഇന്ത്യയ്ക്കെതിരെ ലോകകപ്പ് കളിക്കാൻ നിബന്ധനകൾവച്ച് പാക്കിസ്ഥാൻ

ലാഹോർ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.

ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.

Sports

നേപ്പാളിന്‍റെ കടന്നാക്രമണം; അവസാന പന്തിൽ ഇംഗ്ലണ്ടിന് ജയം

മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് ജയം. നേപ്പാളിന്‍റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം.

ഇംഗ്ലണ്ട് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സെടുത്തു. നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലിന്‍റെയും ദീപേന്ദ്ര സിംഗ് ഐറിയുടെയും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയത്. ഇരുവരും ചേർന്ന് 82 റണ്‍സെടുത്തു. രോഹിത് 34 പന്തിൽ 39 റണ്‍സും ദീപേന്ദ്ര 29 പന്തിൽ 44 റണ്‍സും നേടി.

പിന്നീട് ലോകേഷ് ബാമിന്‍റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ലോകേഷ് പുറത്താകാതെ നിന്നു. ഓപ്പണർ കുശാൽ ബുർടെൽ മികച്ച തുടക്കമാണ് നേപ്പാളിനായി ഒരുക്കിയത്. 17 പന്തിൽ 29 റണ്‍സാണ് കുശാൽ സംഭാവന ചെയ്തത്.

ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലൂക്ക് വുഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സാണ് നേടിയത്.

ജേക്കബ് ബെഥേലിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.

ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.

നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്; ഐ​​സി​​സി​​യു​​ടെ ന​​ഷ്ടം 4,500 കോ​​ടി..!

ദു​​ബാ​​യ്: ഒ​​രു ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​കെ സാ​​മ്പ​​ത്തി​​ക ക​​ണ​​ക്കില്‍ 65 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തെ ആ​​ശ്ര​​യി​​ച്ചാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഞെ​​ട്ടേ​​ണ്ട. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ഇ​​ല്ലാ​​താ​​യ​​തോ​​ടെ ഐ​​സി​​സി​​യു​​ടെ മാ​​ത്രം ന​​ഷ്ടം 2,290 മു​​ത​​ല്‍ 4,500 കോ​​ടി രൂ​​പ​​യാ​​ണ്.

ടി​​വി, ഡി​​ജി​​റ്റ​​ല്‍ അ​​വ​​കാ​​ശ​​വും സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പും മാ​​ത്ര​​മു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ലോ​​ക​​ക​​പ്പി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പാ​​ര്‍​ട്ണ​​ര്‍​മാ​​രാ​​യ ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​റി​​ന്‍റെ ന​​ഷ്ടം 200 മു​​ത​​ല്‍ 250 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാണി​​ക്കു​​ന്നു. ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​ര​​ത്തി​​ലെ പ​​ര​​സ്യ​​വ​​രു​​മാ​​ന​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നും ന​​ഷ്ട​​മു​​ണ്ട്. ഐ​​സി​​സി​​യു​​മാ​​യു​​ള്ള വാ​​ര്‍​ഷി​​ക വ​​രു​​മാ​​ന ഷെ​​യ​​റി​​ല്‍ 316 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം പി​​സി​​ബി​​ക്ക് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, ഐ​​സി​​സി പി​​സി​​ബി​​ക്ക് എ​​തി​​രേ നി​​യ​​മ​​പ​​ര​​മാ​​യു​​ള്ള പ്ര​​ത്യാ​​ക്ര​​മ​​ണം ക​​രു​​തി​​വ​​ച്ചി​​ട്ടു​​ണ്ട്. പ​​ര​​സ്യ​​ദാ​​താ​​ക്ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം നി​​ക​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 300 കോ​​ടി രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​താ കേ​​സ് ഐ​​സി​​സി ഫ​​യ​​ല്‍ ചെ​​യ്യും. ചു​​രു​​ക്ക​​ത്തി​​ല്‍ പാ​​ക് കി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന് 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ​​യി​​ല്‍ ഈ ​​മാ​​സം 15നാ​​യി​​രു​​ന്നു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ടി​​ക്ക​​റ്റ് ഇ​​ന​​ത്തി​​ലും ഹോ​​സ്പി​​റ്റാ​​ലി​​റ്റി വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി കൊ​​ളം​​ബോ സ്റ്റേ​​ഡി​​യ​​ത്തി​​ന് 18.3 മു​​ത​​ല്‍ 27.5 കോ​​ടി രൂ​​പ​​വ​​രെ ന​​ഷ്ട​​മു​​ണ്ട്. ഇ​​ന്ത്യ​​ന്‍, പാ​​ക്കി​​സ്ഥാ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ ഫീ​​സി​​ന​​ത്തി​​ലും ന​​ഷ്ടം. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്ക് ബി​​സി​​സി​​ഐ ഒ​​രു മാ​​ച്ചി​​നു ന​​ല്‍​കു​​ന്ന​​ത് 7.5 ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ്. പാ​​ക് താ​​ര​​ങ്ങ​​ള്‍​ക്ക് പി​​സി​​ബി ന​​ല്‍​കു​​ന്ന​​ത് 1.38 ല​​ക്ഷം വീ​​ത​​വും.

ഇ​​തി​​നെ​​ല്ലാം പു​​റ​​മെ, കൊ​​ളം​​ബോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ടൂ​​റി​​സ​​ത്തി​​നു​​ള്ള (വ്യോ​​മ​​യാ​​നം, ഹോ​​ട്ട​​ല്‍, യാ​​ത്ര, മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ള്‍) ന​​ഷ്ടം 95 കോ​​ടി​​യി​​ല്‍ അ​​ധി​​ക​​മാ​​ണ്.

International

ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ക​ളി​ക്ക​ണോ വേ​ണ്ട​യോ, ടീ​മി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പാ​ക് ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ അ​ലി ആ​ഗ

കൊ​ളം​ബോ: ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ക​ളി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് ക​ളി​ക്കാ​രു​ടെ തീ​രു​മാ​ന​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മാ​ത്ര​മേ ടീ​മി​ന് പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ​വെ​ന്നും ടി20 ​ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ക്യാ​പ്റ്റ​ൻ​മാ​രു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പാ​കി​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ അ​ലി ആ​ഗ.

ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​രം ഞ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ര്യ​മ​ല്ല. അ​ത് സ​ർ​ക്കാ​രും ബോ​ർ​ഡും എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണ്. അ​വ​ർ എ​ന്ത് പ​റ​യു​ന്നു​വോ അ​ത് ഞ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് സ​ൽ​മാ​ൻ അ​ലി ആ​ഗ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ന്ത്യ​ക്കെ​തി​രാ​യ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​രം ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള പാ​ക് സ​ർ​ക്കാ​രി​ന്‍റെ​യും ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ​യും തീ​രു​മാ​ന​ത്തെ ടീം ​പൂ​ർ​ണ​മാ​യും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും ആ​ഗ പ​റ​ഞ്ഞു.

എ​ന്നാ​ൽ സെ​മി ഫൈ​ന​ലി​ലോ ഫൈ​ന​ലി​ലോ വീ​ണ്ടും ഇ​ന്ത്യ​യെ നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ ഞ​ങ്ങ​ൾ വീ​ണ്ടും സ​ർ​ക്കാ​രി​ന്‍റെ​യും പി​സി​ബി​യു​ടെ​യും ഉ​പ​ദേ​ശം തേ​ടു​മെ​ന്നും അ​വ​ർ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും ടീം ​നി​ല്‍​ക്കു​ക​യെ​ന്നും ആ​ഗ പ​റ​ഞ്ഞു. ലോ​ക​ക​പ്പി​നാ​യി പു​തി​യ ടീ​മും പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് പാ​കി​സ്ഥാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ടീം ​ആ​വേ​ശ​ത്തി​ലാ​ണെ​ന്നും ആ​ഗ കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ്: സ​​ന്നാ​​ഹ മ​​ത്സ​​രം; ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രിക്ക​​

ന​​വി മും​​ബൈ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ന് മു​​ന്പ് ഇ​​ന്ത്യ ഒ​​രു സ​​ന്നാ​​ഹ മ​​ത്സ​​രം ക​​ളി​​ക്കും. 2024ലെ ​​ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ന്‍റെ ആ​​വ​​ർ​​ത്ത​​ന​​മാ​​കു​​മ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ന​​വി മും​​ബൈ​​യി​​ൽ വ​​ച്ച് നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​ർ നേ​​രി​​ടു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

അ​​തേ​​സ​​മ​​യം ലോ​​ക​​ക​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ത്യ എ ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ക്കും. യു​​എ​​സ്എ​​യ്ക്കും ന​​മീ​​ബി​​യ​​യ്ക്കും എ​​തി​​രേ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ.

സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ അ​​യ​​ർ​​ല​​ൻ​​ഡി​​നെ നേ​​രി​​ടും. കൊ​​ളം​​ബോ​​യി​​ലാ​​ണ് മ​​ത്സ​​രം. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ന് പ​​ക​​ര​​ക്കാ​​രാ​​യി എ​​ത്തി​​യ സ്‌കോട്‌ലന്‍ഡ് അ​​ഫ്ഗാ​​നി​​സ്ഥാ​​നും ന​​മീ​​ബി​​യ​​യ്ക്കു​​മെ​​തി​​രേ ര​​ണ്ട് സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ക്കും.

2026 ഫെ​​ബ്രു​​വ​​രി ഏ​​ഴി​​നും മാ​​ർ​​ച്ച് എ​​ട്ടി​​നും ഇ​​ട​​യി​​ൽ ഇ​​ന്ത്യ​​യി​​ലും ശ്രീ​​ല​​ങ്ക​​യി​​ലു​​മാ​​യാ​​ണ് ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.

Sports

ബം​​ഗ്ലാ​​ദേ​​ശി​​നു പ​​ക​​രം ടീം..?

​​ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നാ​​യി ബം​​ഗ്ലാ​​ദേ​​ശ് എ​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ പ​​ക​​രം ടീ​​മി​​നെ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​ന്‍ നീ​​ക്കം.

ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫെ​​ബ്രു​​വ​​രി ഏ​​ഴി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. രാ​​ഷ്‌ട്രീ​​യ അ​​ക​​ല്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്ന് ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്ക് ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) അ​​റി​​യി​​ച്ചി​​രു​​ന്നു.

ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​വേ​​ദി മാ​​റ്റ​​ണ​​മെ​​ന്നും ബി​​സി​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യം ത​​ള്ളി. മു​​ന്‍​നി​​ശ്ച​​യി​​ച്ച​​തു​​പോ​​ലെ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഇ​​ന്ത്യ​​യി​​ല്‍​ത്ത​​ന്നെ ന​​ട​​ക്കു​​മെ​​ന്നും ഐ​​സി​​സി ബോ​​ര്‍​ഡ് യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി.

പ​​ക​​രം സ്‌​​കോ​​ട്ട്‌​ല​​ന്‍​ഡ്

ബം​​ഗ്ലാ​​ദേ​​ശ് എ​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ പ​​ക​​രം മ​​റ്റൊ​​രു ടീ​​മി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​പ്പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ഐ​​സി​​സി യോ​​ഗം ച​​ര്‍​ച്ച ചെ​​യ്ത​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്. റാ​​ങ്കിം​​ഗ് അ​​നു​​സ​​രി​​ച്ച് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ പ​​ക​​ര​​ക്കാ​​രാ​​യി സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​പ്പി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള ഔ​​ദ്യോ​​ഗി​​ക വി​​വ​​ര​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി) മാ​​ത്ര​​മാ​​ണ് ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നെ പി​​ന്തു​​ണ​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന.

Sports

2030 ലോ​​ക​​ക​​പ്പ്: മൊ​​റോ​​ക്കോ സേ​​ഫ് പ്ലേസ്‌


മൊ​​റോ​​ക്കോ: 2030ൽ ​​പോ​​ർ​​ച്ചു​​ഗ​​ലി​​നും സ്പെ​​യി​​നി​​നു​​മൊ​​പ്പം ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ൽ പോ​​രായ്്മ​​യ്ക്ക് വ​​ക​​യി​​ല്ലെ​​ന്ന് തെ​​ളി​​യി​​ച്ച് മൊ​​റോ​​ക്കോ.

ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് ക​​പ്പ് ഫൈ​​ന​​ലി​​ൽ സ്വ​​ന്തം മ​​ണ്ണി​​ൽ കാ​​ലി​​ട​​റി​​യെ​​ങ്കി​​ലും മൊ​​റോ​​ക്കോ സം​​ഘാ​​ട​​ന​​ത്തി​​ൽ മി​​ക​​വ് തെ​​ളി​​യി​​ച്ചു​​ക​​ഴി​​ഞ്ഞു.

മ​​നോ​​ഹ​​ര​​മാ​​യ സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ, ഗ​​താ​​ഗ​​ത സൗ​​ക​​ര്യം, സു​​സ്ഥി​​ര​​മാ​​യ ടൂ​​റി​​സം അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ 24 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് അ​​നാ​​യാ​​സം ന​​ട​​ത്താ​​ൻ മൊ​​റോ​​ക്ക​​യ്ക്ക് സാ​​ധി​​ക്കു​​മെ​​ന്ന് വ്യ​​ക്തമാ​ക്കു​ന്നു.

2030ൽ ​​ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ൽ ആ​​റ് വേ​​ദി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ മൊ​​റോ​​ക്കോ ല​​ക്ഷ്യ​​മി​​ടു​​ന്നു. അ​​വ​​യി​​ൽ അ​​ഞ്ചെ​​ണ്ണം നേ​​ഷ​​ൻ​​സ് ക​​പ്പി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചു. ലോ​​കോ​​ത്ത​​ര നി​​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന​​വ​​യാ​​ണി​​ത്.

Sports

മ​ഴ മാ​റി; ടോ​സ് നേ​ടി ബം​ഗ്ലാ​ദേ​ശ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​രം അ​ൽ​പ​സ​മ​യി​ത്തി​ന​കം ആ​രം​ഭി​ക്കും. നേ​ര​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു.

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ ഇ​ന്ത്യ നി​ല​നി​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ത്തു​ട​ക്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടിം ​ഇ​ന്ത്യ: ആ​യു​ഷ് മാ​ത്രെ (നാ​യ​ക​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ബി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ക​നി​ഷ്ക് ചൗ​ഹാ​ൻ, ഹ​ർ​വ​ൻ​ഷ് പം​ഗാ​ളി​യ, ആ​ർ. എ​സ്. അം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ത്തു​ട​ക്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Sports

അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് മ​ത്സ​രം ഇ​ന്ന്

ബു​ല​വാ​യോ: അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​ന്ന് നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടും. സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ ക്യൂ​ൻ​സ് സ്പോ​ര്‍​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ല്‍ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്‌​ക്ക് 1.30നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ക. സ​മീ​പ​കാ​ല​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യ ഉ​ല​ച്ചി​ൽ മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്.

ബം​ഗ്ലാ​ദേ​ശി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബം​ഗ്ലാ​ദേ​ശ് പേ​സ​ര്‍ മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ ഐ​പി​എ​ല്‍ ടീ​മാ​യ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ല്‍‌‌​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബ​ന്ധം തീ​ര്‍​ത്തും വ​ഷ​ളാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശ് സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്ത് ഐ​പി​എ​ല്‍ സം​പ്രേ​ഷ​ണം നി​ര്‍​ത്തി​വ​യ്‌‌​ക്കു​ക​യും അ​ടു​ത്ത​മാ​സം ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പ് മ​ത്സ​ര​വേ​ദി മാ​റ്റ​ണ​ണെ​മെ​ന്ന് ഐ​സി​സി​യോ​ട് അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ത​രം സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ​യും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും കൗ​മാ​ര​ക്കാ​ർ ഇ​ന്ന് പോ​രി​നി​റ​ങ്ങു​ന്ന​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ മ​ത്സ​രം കൂ​ടി​യാ​ണി​ത്. സ്റ്റാ​ര്‍ സ്പോ​ര്‍​ട്സ് നെ​റ്റ്‌​വ​ര്‍​ക്കി​ലും ജി​യോ ഹോ​ട്‌​സ്റ്റാ​റി​ലും മ​ത്സ​രം ത​ത്സ​മ​യം കാ​ണാ​നാ​വും.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു ജ​യ​ത്തു​ട​ക്കം

ബു​ല​വാ​യൊ: ഐ​സി​സി അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ ഇ​ന്ത്യ​ക്കു ജ​യം.

മ​ഴ​യും ഇ​ടി​മി​ന്ന​ലും മൂ​ലം ത​ട​സ​പ്പെ​ട്ട മ​ത്സ​ര​ത്തി​ല്‍, ഡെ​ക്‌​വ​ര്‍​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീ​മി​ന്‍റെ ജ​യം. സ്‌​കോ​ര്‍: അ​മേ​രി​ക്ക 35.2 ഓ​വ​റി​ല്‍ 107. ഇ​ന്ത്യ 17.2 ഓ​വ​റി​ല്‍ 99/4.

ഹെ​നി​ല്‍ ആ​ക്ര​മ​ണം

ടോ​സ് നേ​ടി​യ ഇ​ന്ത്യ അ​ണ്ട​ര്‍ 19 ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നിം​ഗ്‌​സി​ലെ ര​ണ്ടാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ ഹെ​നി​ല്‍ പ​ട്ടേ​ല്‍ റ​ണ്‍ വ​ഴ​ങ്ങാ​തെ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​ല്‍ തി​ങ്ങി​നി​റ​ഞ്ഞ അ​മേ​രി​ക്ക​ന്‍ ടീ​മി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍ നി​തീ​ഷ് സു​ധി​നി​യാ​യി​രു​ന്നു, 52 പ​ന്തി​ല്‍ 36 റ​ണ്‍​സ്. ഏ​ഴാം ന​മ്പ​റാ​യാ​ണ് നി​തീ​ഷ് ക്രീ​സി​ല്‍ എ​ത്തി​യ​ത്. ഏ​ഴ് ഓ​വ​റി​ല്‍ 16 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹെ​നി​ല്‍ പ​ട്ടേ​ലാ​ണ് അ​മേ​രി​ക്ക​യെ ത​ക​ര്‍​ത്ത​ത്. പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ചും ഹെ​നി​ലാ​ണ്.

മ​ഴ​യും ഇ​ടി​മി​ന്ന​ലി​നും​ശേ​ഷം മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം 37 ഓ​വ​റി​ല്‍ 96 ആ​ക്കി. വെ​ടി​ക്കെ​ട്ട് ബാ​റ്റ​റാ​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ (2) വി​ക്ക​റ്റ് റി​ത്വി​ക് അ​പ്പി​ഡി തെ​റി​പ്പി​ച്ചു. വേ​ദാ​ന്ത് ത്രി​വേ​ദി (2), വി​ഹാ​ന്‍ മ​ല്‍​ഹോ​ത്ര (18), ആ​യു​ഷ് മാ​ത്രെ (19) എ​ന്നി​വ​രും വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി. 41 പ​ന്തി​ല്‍ 42 റ​ണ്‍​സ് നേ​ടി​യ അ​ഭി​ഗ്യാ​ന്‍ കു​ണ്ഡു​വും 14 പ​ന്തി​ല്‍ 10 റ​ണ്‍​സ് നേ​ടി​യ ക​നി​ഷ്‌​ക ചൗ​ഹാ​നും പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; ഇ​ന്ത്യ​യു​ടെ കു​ഞ്ഞ​ൻ വി​ജ​യ​ല​ക്ഷ്യം മ​ഴ ത​ട​സ​പ്പെ​ടു​ത്തി

ബു​ല​വാ​യോ: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ അ​മേ​രി​ക്ക ത​ട്ടി​ക്കൂ​ട്ടി​യ 107 റ​ൺ​സ് മ​റി​ക​ട​ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ശ്ര​മം ‌മ​ഴ ത​ട​സ​പ്പെ​ടു​ത്തി. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​മേ​രി​ക്ക 35.2 ഓ​വ​റി​ല്‍ 107 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. 52 പ​ന്തി​ല്‍ 36 റ​ണ്‍​സെ​ടു​ത്ത നി​തീ​ഷ് സു​ധി​നി​യാ​ണ് അ​മേ​രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ര്‍.

108 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ നി​ല​വി​ൽ നാ​ല് ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 21 റ​ൺ​സ് നേ​ടി. നാ​ല് ബോ​ളി​ൽ ര​ണ്ട് റ​ൺ​സെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വം​ശി​യാ​ണ് പു​റ​ത്താ​യ​ത്. ഓ​പ്പ​ണ​ര്‍ സാ​ഹി​ൽ ഗാ​ര്‍​ഗ്(16), അ​ര്‍​ജു​ന്‍ മ​ഹേ​ഷ്(16), അ​ദ്നി​ത് ജാം​ബ്(18) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​ൻ ടീ​മി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. ഇ​ന്ത്യ​ക്കാ​യി ഹെ​നി​ല്‍ പ​ട്ടേ​ല്‍ 16 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു.

ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി താ​രം മ​ഹ​മ്മ​ദ് ഇ​നാ​നെ ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വം​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ടു, ഹ​ർ​വ​ൻ​ഷ് പം​ഗാ​ലി​യ, ആ​ർ.​എ​സ്. അം​ബ്രീ​ഷ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ, ഖി​ല​ൻ പ​ട്ടേ​ൽ.

Sports

ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ മാറ്റില്ല; ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം ത​ള​ളി ഐ​സി​സി

ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ സു​ര​ക്ഷാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കാ​നാ​വാ​ത്ത​തി​നാ​ല്‍ വേ​ദി മാ​റ്റ​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം ഐ​സി​സി ത​ള​ളി. ലോ​ക​ക​പ്പി​ലെ ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും നി​ല​വി​ല്‍ പു​റ​ത്തി​റ​ക്കി​യ മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ക്കാ​ന്‍ ബം​ഗ്ലാ​ദേ​ശ് ത​യാ​റാ​വ​ണ​മെ​ന്നും ഐ​സി​സി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നോ​ട് നി​ര്‍​ദേ​ശി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

അതേസമയം ഐ​സി​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​റി​യി​ച്ച​ത്.

അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ടി-20 ​ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സാ​ണ് വേ​ദി​യാ​വു​ന്ന​ത്. ഫെ​ബ്രു​വ​രി ഏ​ഴി​ന് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​യും ഒ​മ്പ​തി​ന് ഇ​റ്റ​ലി​യെ​യും 14ന് ​ഇം​ഗ്ല​ണ്ടി​നെ​യും ആ​ണ് ബം​ഗ്ലാ​ദേ​ശ് നേ​രി​ടേ​ണ്ട​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഫെ​ബ്രു​വ​രി 17ന് ​മും​ബൈ​യി​ല്‍ നേ​പ്പാ​ളി​നെ​യും ബം​ഗ്ലാ​ദേ​ശ് നേ​രി​ടും.

 

NRI

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്: ഹെ​ൽ​പ്പ് ഡെ​സ്ക് തുറന്ന് യു​എ​സ്എ കെ​എം​സി​സി

ന്യൂ​യോ​ർ​ക്ക്: 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന മ​ല​യാ​ളി ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി വി​പു​ല​മാ​യ രീ​തി​യി​ൽ വി​രു​ന്നൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് യു​എ​സ്എ & കാ​ന​ഡ കെ​എം​സി​സി.

48 രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലും എ​ത്തു​ന്ന ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ രൂ​പ​ത്തി​ൽ കെ​എം​സി​സി സ​ഹാ​യ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ദി​വ​സം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ഷിഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. സാ​ദി​ഖ​ലി ഷിഹാ​ബ് ത​ങ്ങ​ളു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രെ കൂ​ടാ​തെ മ​റ്റ് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

 

Sports

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ 2 മ​​ല​​യാ​​ളി​​ക​​ള്‍

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ര​​ണ്ട് മ​​ല​​യാ​​ളി​​ക​​ള്‍. കോ​​ട്ട​​യ​​ത്തു​​വേ​​രു​​ള്ള ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന ആ​​രോ​​ണ്‍ ജോ​​ര്‍​ജും കേ​​ര​​ള​​ത്തി​​നാ​​യി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന മു​​ഹ​​മ്മ​​ദ് ഇ​​നാ​​നു​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​ടം​​നേ​​ടി​​യ മ​​ല​​യാ​​ളി​​ക​​ള്‍.

ആ​​യു​​ഷ് മാ​​ത്രെ ന​​യി​​ക്കു​​ന്ന ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ വി​​ഹാ​​ന്‍ മ​​ല്‍​ഹോ​​ത്ര​​യാ​​ണ്. ജ​​നു​​വ​​രി 15 മു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി ആ​​റ് വ​​രെ സിം​​ബാ​​ബ്‌വെ​​യി​​ലും ന​​മീ​​ബി​​യ​​യി​​ലു​​മാ​​യാ​​ണ് ലോ​​ക​​ക​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.


അ​​ഞ്ച് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് എ​​യി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ്, ബം​​ഗ്ലാ​​ദേ​​ശ്, അ​​മേ​​രി​​ക്ക ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ്. ജ​​നു​​വ​​രി 15ന് ​​അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രേയാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.
ലോ​​ക​​ക​​പ്പി​​നു മു​​മ്പ് ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​നം ക​​ളി​​ക്കും. വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യാ​​ണ് പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ആ​​യു​​ഷ്, വി​​ഹാ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​രി​​ക്കി​​നു​​ശേ​​ഷ​​മു​​ള്ള വി​​ശ്ര​​മ​​ത്തി​​ലാ​​യ​​തി​​നാ​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ക​​ളി​​ക്കു​​ന്നി​​ല്ല.

Sports

ഇ​​ന്ത്യ​​ക്കു വെ​​ങ്ക​​ലം

ചെ​​ന്നൈ: 2025 എ​​ഫ്‌​​ഐ​​എ​​ച്ച് ജൂ​​ണി​​യ​​ര്‍ പു​​രു​​ഷ ഹോ​​ക്കി ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കു വെ​​ങ്ക​​ലം. ലൂ​​സേ​​ഴ്‌​​സ് ഫൈ​​ന​​ലി​​ല്‍ 4-2ന് ​​അ​​ര്‍​ജ​​ന്‍റീ​​ന​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ വെ​​ങ്ക​​ല​​നേ​​ട്ടം.

പി.​​ആ​​ര്‍. ശ്രീ​​ജേ​​ഷ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ടീം ​​മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​മൂ​​ന്നു ക്വാ​​ര്‍​ട്ട​​ര്‍ അ​​വ​​സാ​​നി​​ക്കു​​മ്പോ​​ഴും 2-0നു ​​പി​​ന്നി​​ലാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ജയം. ര​​ണ്ട് ത​​വ​​ണ (2001, 2016) ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ വെ​​ങ്ക​​ല മെ​​ഡ​​ലാ​​ണി​​ത്.

ജ​ര്‍​മ​നി എ​ട്ടാം​വ​ട്ടം ചാന്പ്യൻ

ഫൈ​ന​ലി​ല്‍ ജ​ര്‍​മ​നി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 3-2ന് ​സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി ലോ​ക​ക​പ്പ് ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ടു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മും 1-1 സ​മ​നി​ല പാ​ലി​ച്ചു.

എ​ട്ടാം ത​വ​ണ​യാ​ണ് ജ​ര്‍​മ​നി ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. പു​രു​ഷ ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡും ജ​ര്‍​മ​നി​ക്കു സ്വ​ന്തം.

NRI

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്: സെ​മി​ഫൈ​ന​ൽ അ​ട​ക്കം ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ

ഡാ​ള​സ്: 2026ലെ ​വി​ക​സി​പ്പി​ച്ച ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യി ഡാ​ള​സ് സ്റ്റേ​ഡി​യം സ്ഥി​രീ​ക​രി​ച്ചു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ ഡാ​ള​സി​ൽ ന​ട​ക്കും. ഇ​തി​ൽ ഒ​രു സെ​മി​ഫൈ​ന​ൽ മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ന്നു.

സെ​മി​ഫൈ​ന​ൽ കൂ​ടാ​തെ ഗ്രൂ​പ്പ് സ്റ്റേ​ജ്, റൗ​ണ്ട് ഓ​ഫ് 32, റൗ​ണ്ട് ഓ​ഫ് 16 മ​ത്സ​ര​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​ൽ ന‌​ട​ക്കും. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന, ഇം​ഗ്ല​ണ്ട് എ​ന്നി​വ​ർ ഡാ​ള​സി​ൽ മ​ത്സ​രി​ക്കും. അ​ർ​ജ​ന്‍റീ​ന​യ്ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ണ്ട്.

അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി, ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ എ​ന്നി​വ​ർ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കും. ഡാ​ള​സി​ലെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​രം ജൂ​ൺ 14ന് ​നെ​ത​ർ​ല​ൻ​ഡ്‌​സും ജ​പ്പാ​നും ത​മ്മി​ലാ​ണ്.

ടൂ​ർ​ണ​മെ​ന്‍റ് സ​മ​യ​ത്ത് എ‌​ടി&​ടി സ്റ്റേ​ഡി​യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ഡാ​ള​സ് സ്റ്റേ​ഡി​യം എ​ന്ന് ആ​യി​രി​ക്കും വി​ളി​ക്കു​ക. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​ർ​ണ​മെ​ന്‍റാ​യി​രി​ക്കും ഇ​ത്.

Sports

2026 ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം യു​എ​സി​നെ​തി​രെ; ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ഫെ​ബ്രു​വ​രി 15ന്

മും​ബൈ:​അ​ടു​ത്ത​വ​ര്‍​ഷം ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്.

ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ടു​വ​രെ​യാ​യി​രി​ക്കും ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ഏ​ഴി​ന് കൊ​ളം​ബോ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും.

അ​ന്ന് ത​ന്നെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ നേ​രി​ടും. ഫെ​ബ്രു​വ​രി 12ന് ​ഡ​ല്‍​ഹി​യി​ല്‍ ന​മീ​ബി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം.

ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ പോ​രാ​ട്ടം. ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ തു​ട​ര്‍​ന്ന് പാ​കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം കൊ​ളം​ബോ​യി​ലും കാ​ന്‍​ഡി​യി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക.

ഫെ​ബ്രു​വ​രി 18ന് ​നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം. 2024ലെ ​ടി20 ലോ​ക​ക​പ്പ് മാ​തൃ​ക​യി​ല്‍ അ​ഞ്ച് ടീ​മു​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. ഓ​രോ ഗ്രൂ​പ്പി​ലും മൂ​ന്നി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ എ​ട്ടി​ലേ​ക്ക് മു​ന്നി​ലേ​റും.

മാ​ർ​ച്ച് എ​ട്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഫൈ​ന​ൽ. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ലെ​ത്തി​യാ​ൽ കൊ​ളം​ബോ ആ​യി​രി​ക്കും വേ​ദി.

 

Sports

വ്യൂ​വ​ര്‍​ഷി​പ്പി​ല്‍ റി​ക്കാ​ർ​ഡ്; അ​ടു​ത്ത വ​നി​താ ലോ​ക​ക​പ്പി​ല്‍ 10 ടീ​മു​ക​ൾ: ഐ​സി​സി

ന്യൂ​ഡ​ൽ​ഹി: 2029 ൽ ​ന​ട​ക്കു​ന്ന വ​നി​താ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​ർ​ത്തി​യെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. ഇ​തു​വ​രെ എ​ട്ട് ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്ന​ത്.

കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ർ​ഡ് കു​റി​ച്ച ടൂ​ര്‍​ണ​മെ​ന്‍റ്കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. 185 മി​ല്ല്യ​ൺ കാ​ഴ്‌​ച​ക്കാ​രാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള ഫൈ​ന​ൽ മ​ത്സ​രം ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ക​ണ്ട​ത്. ടൂ​ർ​ണ​മെ​ന്‍റി​ലാ​കെ 446 മി​ല്ല്യ​ൺ കാ​ഴ്ച​ക്കാ​രു​മു​ണ്ടാ​യി.

വ​നി​താ ക്രി​ക്ക​റ്റി​ൽ ഇ​ത് റി​ക്കാ​ർ​ഡാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​പ്പു​ക​ളി​ലു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്. ഇ​തി​നു പു​റ​മേ അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വ​ര്‍​ധി​പ്പി​ക്കാ​നും ഐ​സി​സി തീ​രു​മാ​നി​ച്ചു.

 

Sports

ബം​ഗ്ലാ​ദേ​ശ് x ഇ​ന്ത്യ ഇ​ന്ന്

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ​തിേേ​ര ഇ​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ് പോ​രാ​ട്ട​ത്തോ​ടെ ലീ​ഗ് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​കും.

ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ രാ​വി​ലെ 11ന് ​ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ന്‍​ഡും ഏ​റ്റു​മു​ട്ടും. സെ​മി ഉ​റ​പ്പി​ച്ച ഇ​ന്ത്യ ജ​യ​ത്തോ​ടെ ലീ​ഗ് റൗ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഓ​സീ​സ് ന​മ്പ​ര്‍ 1

ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴ് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി 13 പോ​യി​ന്‍റോ​ടെ ഓ​സ്‌​ട്രേ​ലി​യ ലീ​ഗ് റൗ​ണ്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക 24 ഓ​വ​റി​ല്‍ 97. ഓ​സ്‌​ട്രേ​ലി​യ 16.5 ഓ​വ​റി​ല്‍ 98/3.

Latest News

Up